2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ആക്സ് എഫ്ഫക്റ്റ്‌

ആക്സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ അടുത്തേക്ക്‌ പെണ്‍കുട്ടികള്‍ കാടും മലയും പുഴയും ചാടി ഓടി എത്തുന്നതും , ആക്സ് എഫ്ഫക്റ്റ്‌ കൊണ്ട് മയങ്ങി പോയ സുന്ദരി ആയ ടീച്ചര്‍ക്ക്‌ ബോര്‍ഡില്‍ എഴുതുന്നത്‌ തെറ്റുന്നതും , ആക്സ് സുഗന്ധത്തില്‍ മയങ്ങി ബര്‍ഗെരില്‍ സോസ് കൊണ്ട് മൊബൈല്‍ നമ്പര്‍ എഴുതി തരുന്നതും ഒക്കെ വെറുതെ ആണെന്ന്.

ഡല്‍ഹിക്കാരന്‍ വൈഭവ് ബേദി ആണ് ഈ ആരോപണവും ആയി മുന്‍പോട്ടു വന്നിരിക്കുന്നത്. 7 കൊല്ലം ആയി ആക്സ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന 26 കാരനായ വൈഭവ്നു ആക്സ് എഫ്ഫക്റ്റ്‌ കാരണം ഇന്നേ വരെ ഒരു പെണ്ണും തിരിഞ്ഞു നോക്കിയ ചരിത്രം ഇല്ലത്രെ. നിരാശനായ വൈഭവ് കമ്പനിക്ക് എതിരെ വഞ്ചനാ കുറ്റത്തിനും മാനസിക പീടനത്തിനും  കേസ് കൊടുത്തിരിക്കുകയാണ്. താന്‍ ഉപയോഗിച്ച് വന്നിരുന്ന ആക്സ് ന്‍റെ ഡിയോ,ക്രീം തുടങ്ങി വിവിധ ഉല്പന്നങ്ങളും ടിയാന്‍ കോടതിയില്‍ ഹാജരാക്കി .

 കമ്പനിയുടെ പരസ്യത്തില്‍ പറയുന്നത് ആക്സ് ഉപയോഗിച്ചാല്‍ പെണ്‍കുട്ടികളെ ഞൊടിയിടയില്‍ ആകര്‍ഷിക്കാം എന്നാണ്. എന്നാല്‍ ഏഴു വര്ഷം ആയിട്ടും തിന്ക്ക് ഒരു പെണ്ണിനെ പോലും ആകര്‍ഷിക്കാന്‍ പറ്റിയില്ല എന്നാണ് ടിയാന്റെ പരാതി. ഒടുവില്‍ ഗതികെട്ട് വീട്ടിലെ വേലക്കാരിയുടെ മുന്‍പില്‍ ആക്സും അടിച്ചു ചെറിയ ഒരു 'ഷോ' അദ്ദേഹം നടത്തി നോക്കി . പക്ഷെ ചൂല്‍ എഫ്ഫക്റ്റ്‌ ആയിരുന്നെത്രെ കിട്ടിയത്. ഇതില്‍ മനം നൊന്താണ് ടിയാന്‍ ഹിന്ദുസ്ഥാന്‍ ലിവര്‍ കമ്പനിയെ കോടതി കയറ്റാന്‍ തീരുമാനിച്ചത്.

"മനുഷ്യനെ വടിയാക്കുന്നതിനും ഒരു അതിരില്ലേ? എല്ലാ ഉല്പന്നങ്ങളും പരസ്യത്തില്‍ കണ്ട പോലെ തന്നെ ആണ് ഉപയോഗിച്ച് വന്നത്. ഇത് വരെ ഒരു പെണ്ണും തനിക്കു നമ്പര്‍ തന്നിട്ടില്ല. ഒരു ചായ കുടിക്കാന്‍ പോലും കൂടെ വന്നിട്ടും ഇല്ല. എല്ലാ വഴിയും അടഞ്ഞപ്പോള്‍ ആണ് വേലക്കാരിയുടെ മുന്‍പില്‍ 'അവതരിച്ചത്' അവിടെയും പരാജയം. നിരവധി തവണ അപമാനം അല്ലാതെ ഒന്നും ഇത് വരെ കിട്ടിയില്ല. ഇതിനൊക്കെ കമ്പനി മറുപടി പറഞ്ഞേ തീരു." ടിയാന്‍ പരാതിയില്‍ പറയുന്നു.

കമ്പനി ഏതായാലും ഇത് വരെ പ്രതികരിച്ചിട്ടില്ല.

കലികാലം അല്ലാതെന്താ?
:-)

2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

ചന്ദ്രയാന്‍

ഫ്ലാഷ് ന്യൂസ് *** ചന്ദ്രനില്‍ വെള്ളമുണ്ട് ***

എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ട് നീല്‍ ആംസ്ട്രോംങ് ന്‍റെ ആവും എന്നാ..

പുള്ളി പണ്ടു അവിടെ ഉണങ്ങാന്‍ ഇട്ടു മറന്നതാവും ....

;-)

2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

പന്ത് ദേ ഇവിടെ



നിങ്ങളൊക്കെ എന്നെ തെറ്റിദ്ധരിച്ചു..


ഞാന്‍ നമ്മുടെ ധോണിയുടെ ഷോട്ട് സെലക്ഷന്‍ എത്ര സൂപ്പര്‍ ആണെന്ന് കാണിക്കാന്‍ വേണ്ടി പോസ്റ്റ് ചെയ്തതാന്നെ... അല്ലാതെ... അയ്യേ...


പന്ത് ദേ ഇവിടെയാ...

2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

മഴക്കാലമല്ലേ ... മഴയല്ലേ...

എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പാട്ട് പോസ്റ്റ് ചെയ്യുന്നു

മഴക്കാലമല്ലേ ... മഴയല്ലേ...
പൂക്കാലമല്ലേ... പൂക്കളല്ലേ...
മഞ്ഞു കാലമല്ലേ... മഞ്ഞല്ലേ...
എന്‍റെയും നിന്‍റെയും മനസ്...

ഒരിക്കലും തീരാത്ത ദാഹവുമായ്‌...
ഒരു കൊച്ചു തോണിയില്‍ നമുക്കു പോകാം ...
പ്രണയത്തിന്‍ പുഷ്പങ്ങള്‍ ഇതള്‍ വിരിക്കാം ...
പ്രണയത്തിന്‍ കവിതയ്ക്ക് കണ്ണെഴുതാം ..
എഴുതാം നമുക്കിനി എഴുതാം..


ഈറന്‍ നിലാവില്‍ വിരുന്നൊരുക്കാം...
ഈറനോടെ പുനര്‍നീടാം..
പുലര്‍കാലം വരെയും കൂട്ടിരിക്കാം..
പുലര്‍ മഞ്ഞിന്‍ കുളിരില്‍ കണി കാണാം...
എന്നും തഴുകി ഞാനുണര്‍ത്താം...

2009, ഓഗസ്റ്റ് 5, ബുധനാഴ്‌ച

പന്തെവിടെ??


പന്ത് കണ്ടു പിടിക്കു



പന്ത് ഇവിടെയുണ്ടേ

തുടക്കം

ദിവസങ്ങളായി, മാസങ്ങളായി, വര്‍ഷങ്ങളായി, ഇരുട്ട് മാത്രം നിറഞ്ഞു നില്ക്കുന്ന ഒരിടത്തേക്ക് ഒരു നുറുങ്ങു വെട്ടം കടന്നു വരുമ്പോള്‍, കാലങ്ങളായി ഉണ്ടായിരുന്ന അന്ധകാരത്തെ മറന്നു അവിടം പ്രകാശമാനം ആകുന്നതു പോലെ ഇല്ലായ്മകളുടെ ഭിത്തികള്‍ക്കുള്ളില്‍ എത്രനാള്‍ തടവില്‍ കിടന്നാലും, ആ ചങ്ങലകളെ പൊട്ടിച്ചെറിയാന്‍ തീരുമാനിക്കുന്ന നിമിഷം, ഒന്നിനും നമ്മളെ തടയാന്‍ ആവില്ല.

ജീവിതത്തില്‍ നന്മയുടെ തിരി വെട്ടം തെളിക്കു.

മഴ